-
പരാജയപ്പെട്ട മണ്ണിടിച്ചിൽ ( aborted landslide )
മണ്ണിടിച്ചിലിൽ വിജയ പരാജയങ്ങളുണ്ടോ ! . മണ്ണിടിഞ്ഞു തലയിൽ വീണു നമ്മളും കൃഷിയും വളർത്തുമൃഗങ്ങളും സമാധിയാകുമ്പോൾ മണ്ണിടിച്ചിൽ വിജയിച്ചതായി കരുതാം . എന്നാൽ ഒന്നാമത്തെ ചിത്രത്തിൽ മാർക്ക് ചെയ്തിരിക്കുന്ന വഴിയിൽ മണ്ണിടിയാൻ ഒരുങ്ങുകയും തൽക്കാലം വേണ്ട തുലാവർഷത്തിൽ നോക്കാം എന്നാണ് സാധ്യതയെന്നും ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് റിപ്പോർട്ട് നൽകിയതിനാൽ താഴെയുള്ള 50 കുടുംബങ്ങളെ ഉടൻ ഒഴിപ്പിക്കാൻ കളക്ടർ ഉത്തരവിടുകയുണ്ടായി . രണ്ടു ദിവസം മുൻപ് ബൈസൺ വാലി പഞ്ചായത്തിൽ സംഭവിച്ച കാര്യമാണിത് . ആ മലയുടെ മറുചെരുവിലും…